റിയാദ്- ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. സൗദി ആരോഗ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച ആശാവഹമായിരുന്നുവെന്നും വൈകാതെ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് വിലക്ക് പിന്‍വലിച്ചേക്കുമെന്നും അംബാസഡര്‍ മലയാളം ന്യൂസിനോട് പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള സന്തോഷവാര്‍ത്തയാണിത്. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ സൗദിയിലേക്ക് വരാന്‍ കാത്തിരിക്കുകയാണ്. അവരില്‍ പലരും ദുബൈയിലും മറ്റും 14 ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് തിരിക്കുന്നു. ഇത് സാഹകസികവും പണച്ചെലവുള്ളതുമാണ്. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാനസര്‍വീസിന് മാര്‍ച്ച് 31 വരെ കാത്തിരിക്കേണ്ടി വരില്ല. ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നു. ഇക്കാര്യങ്ങളെല്ലാം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സൗദിയിലെ കോവിഡ് ജാഗ്രതാസമിതി വിഷയം ചര്‍ച്ച ചെയ്ത് ഉടന്‍ തീരുമാനമറിയിക്കുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്ത്യയില്‍ നിന്ന് പത്ത് മില്യന്‍ കോവിഡ് വാക്‌സിനുകളാണ് സൗദിയില്‍ എത്തിക്കാനിരിക്കുന്നത്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അനുമതിയുണ്ടാവും. വയസ്സും രോഗാവസ്ഥയും പരിശോധിച്ച ശേഷമാകും ഹജ്ജിന് അനുവാദമുണ്ടാവുക. എന്നാല്‍ എത്ര പേര്‍ക്ക് ഹജ്ജിന് വരാനാകും എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അദ്ദേഹം പറഞ്ഞു.