കോവിഡാനന്തരം ബാലന് കാഴ്ച  ശക്തി ഭാഗികമായി നഷ്ടപ്പെട്ടു 

കൊച്ചി- കോവിഡ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ആളുകളില്‍ പിന്നീട് മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന അവസ്ഥയില്‍ കാഴ്ച നഷ്ടമാകുന്ന അവസ്ഥ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിയായ ഡീന്‍ എന്ന പതിനഞ്ചുകാരന് കോവിഡാനന്തരം കാഴ്ച ശക്തി ഭാഗികമായി നഷ്ടമായി. ഇക്കഴിഞ്ഞ നവംബര്‍ ഇരുപതിന് കോവിഡ് നെഗറ്റീവായി കൃത്യം ഒരു മാസത്തിനുളളില്‍ ഡീനില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുമെത്തി.
പനിയോടെയെത്തിയ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം കാഴ്ച ഞരമ്പുകളേയും ബാധിച്ചു. കൃത്യസമയത്ത് ചികിത്സ തുടങ്ങിയതിനാല്‍ കാഴ്ച ശക്തി ഭാഗികമായി മാത്രമേ നഷ്ടമായുള്ളൂ.കോട്ടയം മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ചികിത്സ. 
 

Latest News