Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാറിനിൽക്കൂ, മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയുടെ രോഷപ്രകടനം

കൊച്ചി- പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി. കൊച്ചിയിൽ സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയാണ് മാധ്യമപ്രവർത്തകരോട് രോഷം പ്രകടിപ്പിച്ചത്. തോമസ് ചാണ്ടി വിഷയത്തിൽ സി.പി.എം-സി.പി.ഐ തർക്കം രൂക്ഷമായ സഹചര്യത്തിലാണ് പത്രലേഖകർ പ്രതികരണം തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. 
മുഖ്യമന്ത്രിയുടെ വരുന്നതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിരവധി മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു. എന്നാൽ പ്രതികരണം തേടിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ രോഷത്തോടെയാണ് നേരിട്ടത്. ഇതിന് പുറമെ, അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ പോലീസ് പിടിച്ചുപുറത്താക്കുകയും ചെയ്തു. പോലീസുകാരോടും മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു.
 

Latest News