റിലയന്‍സിനെ മറികന്ന് ടിസിഎസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി

മുംബൈ- മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ മറികടന്ന് ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്  (ടിസിഎസ്) ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി. തിങ്കളാഴ്ച ടിസിഎസിന്റെ ഓഹരി വില 1.26 ശതമാനം ഉയര്‍ന്ന് 3,345.25 രൂപയിലെത്തിയതോടെ കമ്പനിയുടെ വിപണി മൂല്യം എക്കാലത്തേയും ഉയര്‍ന്ന തോതിലെത്തി. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ കണക്കുകള്‍ പ്രകാരം 12.55 ലക്ഷം കോടി രൂപയാണ് ടിസിഎസിന്റെ മൂല്യം. 

റിലയന്‍സിന്റെ ഓഹരി വില അഞ്ച് ശതമാനത്തോളം ഇടിഞ്ഞ് 1,950.30 രൂപയിലെത്തി. റിലയന്‍സിന്റെ വിപണി മൂല്യം 12 ലക്ഷം കോടി രൂപയാണ്. സെപ്തംബര്‍ 16ന് ഇത് എക്കാലത്തേയും ഉയര്‍ന്ന 14.58 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.
 

Latest News