വിനോദ സഞ്ചാര കേന്ദ്രത്തില്‍  കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്- കൂരാച്ചുണ്ട് കക്കയത്തിനടുത്ത് തോണിക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊടുവള്ളി ചവുടിക്കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അബ്ദുല്ല  ബാവയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുടുംബത്തോടൊപ്പമാണ് മുഹമ്മദ് അബ്ദുല്ല ബാവ  ഇവിടെയെത്തിയത്. പടനിലം ഫെയ്‌സ് സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്.  ഉമ്മു സല്‍മയാണ് മാതാവ്.
 

Latest News