ബാരിക്കേഡുകള്‍ മറികടന്ന് ദല്‍ഹിയിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്; റിപബ്ലിക് ദിന പരേഡ് കഴിഞ്ഞാല്‍ ട്രാക്ടര്‍ റാലി

ന്യൂദല്‍ഹി- കര്‍ഷകരുടെ നേതൃത്വത്തില്‍ നടക്കുന്ന ട്രാക്ടര്‍ പരേഡിനു മുന്നോടിയായി ആയിരക്കണക്കിന് കര്‍ഷകര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിനീക്കി ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നു. റിപബ്ലിക് ദിന പരേഡിനു ശേഷം രാജ്പഥില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. സിംഘു അതിര്‍ത്തിയിലാണ് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ ദല്‍ഹിയിലേക്കു പ്രവേശിച്ചത്. തിക്രി അതിര്‍ത്തിയില്‍ കര്‍ഷകര്‍ മാര്‍ച്ചുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങുകയാണ്. സിംഘുവില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷക സമരക്കാര്‍ കാല്‍നട ആയാണ് മാര്‍ച്ച് ചെയ്യുന്നത്. ചിലരുടെ പക്കല്‍ ട്രാക്ടറുമുണ്ട്. ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുന്ന റാലി നടത്തുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിസാന്‍ പരേഡ് എന്നു പേരിട്ടിരിക്കുന്ന ട്രാക്ടര്‍ റാലി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ രാവിലെ എട്ടു മണി മുതല്‍ തന്നെ സമരക്കാര്‍ അതിര്‍ത്തിയില്‍ കൂട്ടത്തോടെ കാത്തിരിക്കുകയായിരുന്നു.


 

Latest News