കേരളത്തില്‍ പെട്രോള്‍ വിലയും റെക്കോര്‍ഡില്‍; ലിറ്ററിന് 88 രൂപ

കൊച്ചി- സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും റെക്കോര്‍ഡിലെത്തി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയും കൂടി.
ഒരു ലിറ്റര്‍ പെട്രോള്‍ വില കൊച്ചി നഗരത്തില്‍ 86.32 രൂപയായും തിരുവനന്തപുരം നഗരത്തില്‍ വില 88 രൂപയായും ഉയര്‍ന്നു.
ഗ്രാമപ്രദേശങ്ങളില്‍ പെട്രോള്‍ വില 89.90 രൂപയായി.

ഡീസലിന് കൊച്ചിയില്‍ ലിറ്ററിന് 80.51 രൂപ എന്ന നിലയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞ സാഹചര്യത്തിലാണ്  രാജ്യത്ത് എണ്ണക്കമ്പനികള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്.

 

Latest News