ഡിജിറ്റല്‍ വിദ്യാഭ്യാസം:  കേരളം മാതൃക-ഗവര്‍ണര്‍

തിരുവനന്തപുരം-വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് കേരളം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഡിജിറ്റല്‍ പദ്ധതിയെ ഗവര്‍ണര്‍ മുക്തകണ്ഠം പ്രശംസിച്ചത്. ഡിജിറ്റല്‍ വല്‍ക്കരണത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. സായുധ സേന, പോലീസ്, പാരാമിലിറ്ററി, എന്‍.സി.സി പരേഡുകളും ചടങ്ങില്‍ നടന്നു. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ട 100 പേര്‍ക്കായിരുന്നു പ്രവേശനം.
 

Latest News