റിയാദില്‍ 24 ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തി

റിയാദില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം അടപ്പിച്ചത് വ്യക്തമാക്കി വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ പതിക്കുന്നു.

റിയാദ് - പൊതുമാപ്പ് അവസാനിച്ച പശ്ചാത്തലത്തില്‍ നിയമ ലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള റെയ്ഡുകളുടെ ഭാഗമായി വാണിജ്യ, നിക്ഷേപ മന്ത്രാലയം റിയാദില്‍ നടത്തിയ പരിശോധനക്കിടെ വിദേശികള്‍ ബിനാമിയായി നടത്തുന്നതായി സംശയിക്കുന്ന 24 സ്ഥാപനങ്ങള്‍ കണ്ടെത്തി. 
ചോദ്യം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടി സ്ഥാപന ഉടമകളെ മന്ത്രാലയം വിളിപ്പിച്ചു. ലൈസന്‍സില്ലാത്ത 14 സ്ഥാപനങ്ങള്‍ റെയ്ഡിനിടെ മന്ത്രാലയം അടപ്പിച്ചു. വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ട് ഏതാനും സ്ഥാപനങ്ങളില്‍ നിന്ന് നിയമ ലംഘകരായ തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു. 

സൗദിയില്‍ പരക്കെ റെയ്ഡ്; ആദ്യദിവസം പിടിയിലായത് 7547 വിദേശികള്‍

Latest News