കോണ്‍ഗ്രസ് യാദവകുലം, സ്വയം മുടിയും -സോളാര്‍ പരാതിക്കാരി

കൊച്ചി- കോണ്‍ഗ്രസ് യാദവകുലമാണെന്നും ആരും ശ്രമിക്കാതെ അത് സ്വയം മുടിയുമെന്നും സോളാര്‍ കേസിലെ പരാതിക്കാരി. സ്വകാര്യചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
2016 തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്ററി അധികാര സ്ഥാനംകിട്ടാന്‍ രമേശ് ചെന്നിത്തല തന്നോട് ഉമ്മന്‍ ചാണ്ടിക്കെതിരായ തെളിവുകള്‍ പുറത്തുവിടാന്‍ ഒരു അഭിഭാഷകന്‍ വഴി ആവശ്യ്െപ്പട്ടെന്ന് പരാതിക്കാരി പറഞ്ഞു. ഇവരുടെ രാഷ്ട്രീയക്കളിയില്‍ തനിക്ക് താല്‍പര്യമില്ല. കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലുടക്കി തനിക്ക് നീതി കിട്ടാതെ പോയി. കോണ്‍ഗ്രസിനെ ആരും നശിപ്പിക്കണ്ടതില്ല. സ്വയം തമ്മിലടിച്ചു നശിച്ച യാദവകുലമാണത്.
ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ട്. സോളാര്‍ ജുഡീഷ്യല്‍ കമീഷന് മുന്നില്‍പോലും ഹാജരാക്കാത്ത ഈ തെളിവുകള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാനാവില്ല. സിബിഐ അന്വേഷണം ഏറ്റെടുത്താല്‍ അവര്‍ക്ക് തെളിവുകള കൈമാറുമെന്നും അവര്‍ പറഞ്ഞു.

 

Latest News