Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജവാസാത്ത് മേധാവിയുടെ സ്ഥാനക്കയറ്റം നേട്ടങ്ങൾക്കുള്ള അംഗീകാരം

സുലൈമാൻ അൽയഹ്‌യ 

റിയാദ്- സൗദി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി സുലൈമാൻ അൽയഹ്‌യയുടെ സ്ഥാനക്കയറ്റം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജവാസാത്ത് കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് കണക്കാക്കുന്നത്. മേജർ ജനറൽ റാങ്കിൽ നിന്ന് ലെഫ്. ജനറൽ റാങ്കിലേക്കാണ് സുലൈമാൻ അൽയഹ്‌യക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. 
ലെഫ്. ജനറൽ സുലൈമാൻ അൽയഹ്‌യയുടെ നേതൃത്വത്തിൽ മുൻ വർഷങ്ങളിൽ ജവാസാത്ത് ഡയറക്ടറേറ്റ് അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചത്. രാജ്യത്തെ ഒരു കോടിയിലേറെ വരുന്ന വിദേശികൾ അടക്കമുള്ള മൂന്നര കോടിയോളം വരുന്ന ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട ജവാസാത്ത് ഡയറക്ടറേറ്റിന്റെ സേവനങ്ങളും പ്രവർത്തനങ്ങളും ഓൺലൈൻവൽക്കരിച്ചതും ഡിജിറ്റൽവൽക്കരിച്ചതും സേവന നിലവാരം മെച്ചപ്പെടുത്തിയതുമെല്ലാം ലെഫ്. ജനറൽ സുലൈമാൻ അൽയഹ്‌യയുടെ തൊപ്പിയിലെ പൊൻതൂവലുകളാണ്. സാങ്കേതിക വിദ്യകൾ ആശ്രയിച്ചുള്ള നിരവധി നൂതന സേവനങ്ങൾ ലെഫ്. ജനറൽ സുലൈമാൻ അൽയഹ്‌യയുടെ നേതൃത്വത്തിൽ ജവാസാത്ത് സമീപ കാലത്ത് ആരംഭിച്ചിട്ടുണ്ട്. 


പുതിയ ഇഖാമ അനുവദിക്കൽ, ഇഖാമ പുതുക്കൽ, റീ-എൻട്രി, ഫൈനൽ എക്‌സിറ്റ്, വിസിറ്റ് വിസ ദീർഘിപ്പിക്കൽ, സൗദി പാസ്‌പോർട്ട് അനുവദിക്കൽ, പുതുക്കൽ തുടങ്ങി ജവാസാത്ത് ഡയറക്ടറേറ്റിൽ നിന്നുള്ള ഒട്ടുമുക്കാൽ സേവനങ്ങളും സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും ഇന്ന് വിരൽ തുമ്പിൽ ലഭ്യമാണ്. 
ഉപയോക്താക്കളില്ലാത്ത ജവാസാത്ത് ഓഫീസുകൾ എന്ന ആശയം മുന്നോട്ടുവെച്ച് യാഥാർഥ്യമാക്കാൻ നേതൃത്വം നൽകിയത് ലെഫ്. ജനറൽ സുലൈമാൻ അൽയഹ്‌യ ആയിരുന്നു. ഇതുകൊണ്ടു തന്നെ ലെഫ്. ജനറൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയുള്ള സൽമാൻ രാജാവിന്റെ ഉത്തരവ് ആശ്ചര്യകരമായിരുന്നില്ല. 


ഊർജസ്വലതയോടെയും പ്രസരിപ്പോടെയും സേവനമനുഷ്ഠിക്കുന്ന ലെഫ്. ജനറൽ സുലൈമാൻ അൽയഹ്‌യ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകളിലും എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തികളും അടക്കമുള്ള അതിർത്തി പോസ്റ്റുകളിലും സന്ദർശനങ്ങൾ നടത്തി ജവാസാത്തിന്റെ സേവന നിലവാരങ്ങൾ നേരിട്ട് വിലയിരുത്തുകയും കൂടുതൽ ഭംഗിയായും സ്തുത്യർഹമായും സേവനമനുഷ്ഠിക്കാനും കഠിനാധ്വാനം ചെയ്യാനും ജവാസാത്ത് ഉദ്യോഗസ്ഥർക്ക് പ്രചോദനവും പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യുന്നു. 


ആഭ്യന്തര മന്ത്രാലയത്തിലെ കമാണ്ട് ആന്റ് കൺട്രോൾ സെന്റർ കമാണ്ടറായാണ് നേരത്തെ ലെഫ്. ജനറൽ സുലൈമാൻ അൽയഹ്‌യ സേവനമനുഷ്ഠിച്ചിരുന്നത്. ഇതിനു ശേഷമാണ് ജവാസാത്ത് ഡയറക്ടറേറ്റ് മേധാവിയായി നിയമിതനായത്. 2003 ലായിരുന്നു ഇത്. പതിനെട്ടു വർഷമായി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവിയായി സേവനമനുഷ്ഠിച്ചുവരുന്നു. ഏറ്റവും ഭംഗിയായി ഔദ്യോഗിക ചുമതല വഹിക്കുന്നതിലൂടെ ഭരണാധികാരികളുടെ വിശ്വാസവും പ്രീതിയും പിടിച്ചുപറ്റിയതിനാൽ ജവാസാത്ത് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ പദവിയിൽ ഇദ്ദേഹത്തിന്റെ സേവനം ഭരണാധികാരികൾ പലതവണ നീട്ടിക്കൊടുക്കുകയായിരുന്നു. 


ഹജ് സീസണുകളിൽ തീർഥാടകരെ സ്വീകരിച്ച് സേവനങ്ങൾ നൽകാൻ ജവാസാത്ത് തയാറാക്കുന്ന പദ്ധതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയും ഹജ് ടെർമിനലുകളിലും മറ്റും നേരിട്ട് സന്ദർശനങ്ങൾ നടത്തി ജവാസാത്ത് കൗണ്ടറുകളുടെ സുസജ്ജത ഉറപ്പു വരുത്തുകയും ചെയ്യുന്നത് ലെഫ്. ജനറൽ സുലൈമാൻ അൽയഹ്‌യയുടെ പതിവാണ്. 2019 ൽ 18 ലക്ഷത്തിലേറെ ഹജ് തീർഥാടകർ രാജ്യത്തെത്തിയിരുന്നു. ആ വർഷം വിദേശ തീർഥാടകരുടെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ എടുത്ത ശരാശരി സമയം 15 സെക്കന്റ് ആയി കുറക്കാൻ ജവാസാത്ത് ഡയറക്ടറേറ്റിന് സാധിച്ചു. ജവാസാത്ത് കൗണ്ടറുകളിലെ അതിവേഗ സേവനത്തിലുള്ള സംതൃപ്തി തീർഥാടകർ പ്രകടിപ്പിച്ചിരുന്നു. എയർപോർട്ടുകളിലും മറ്റുമുള്ള ജവാസാത്ത് കൗണ്ടറുകളിൽ അതിവേഗ സേവനം ലഭിക്കുന്നതിനെ തീർഥാടകരും അന്താരാഷ്ട്ര യാത്രക്കാരും പ്രശംസിക്കുന്നു.  

 

Latest News