Sorry, you need to enable JavaScript to visit this website.

സുന്നി യുവജന സംഘം നേതൃത്വവുമായി മുനവ്വറലി തങ്ങൾ ചർച്ച നടത്തി

മലപ്പുറം- സുന്നി യുവജന സംഘം സംസ്ഥാന നേതൃത്വവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചർച്ച നടത്തി. കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ പുരോഗതിയിൽ മുസ്‌ലിം ലീഗ്, സമസ്ത എന്നീ പ്രസ്ഥാനങ്ങളുടെ സുദൃഢമായ ബന്ധം വഹിച്ച പങ്ക് അവിതർക്കമാണെന്ന് തങ്ങൾ പറഞ്ഞു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനും സാമൂഹ്യമായി പാർശ്വവൽക്കരിക്കാനും മോഡി ശ്രമിക്കുമ്പോൾ ഒരുമിച്ച് മുന്നോട്ടു പോകേണ്ടത് ഏറ്റവും അനിവാര്യമാണ്. വിശ്വാസപരമായ വിഷയങ്ങളിൽ പോലും ഭരണകൂട ഇടപെടലുകൾ നടക്കുമ്പോൾ പണ്ഡിത നേതൃത്വത്തിന്റെ ഉപദേശ നിർദ്ധേശമനുസരിച്ച് മുന്നോട്ടു പോകേണ്ടതുണ്ട്. അതിനാൽ പൂർവ്വകാല നേതാക്കളുടെ പാത പിൻപറ്റി പരസ്പരം ആശയവിനിമയം നടത്താനും യോജിച്ച് മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ടഥട നേതാക്കളായ ബഹു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, ടഗടടഎ ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ടി.പി.അഷറഫലി,ഷൗക്കത്തലി കരുവാരകുണ്ട് എന്നിവർ പങ്കെടുത്തു.
 

Latest News