ഹാദിയ കേസില്‍ ഷെഫിന്‍ ജഹാന്‍ പുതിയ ഹരജി നല്‍കും

ന്യൂദല്‍ഹി- ഹാദിയ കേസില്‍ കോടതിയലക്ഷ്യം ആരോപിച്ച് ഷെഫിന്‍ ജഹാന്‍ പുതിയ ഹരജി സമര്‍പ്പിക്കും. എന്‍.ഐ.എക്കും കേന്ദ്ര വനിതാ കമീഷനുമെതിരെ ഹരജി നല്‍കാനാണ് ഷെഫിന്‍ ഒരുങ്ങുന്നത്.
സുപ്രീംകോടതി നിര്‍ദേശത്തിന് വിരുദ്ധമായി അന്വേഷണവുമായി എന്‍.ഐ.എ മുന്നോട്ടുപോയതും ഹാദിയയെ സന്ദര്‍ശിച്ച് കേസില്‍ തീര്‍പ്പ് കല്‍പിക്കും വിധം കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന് കേന്ദ്ര വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രസ്താവിച്ചതും ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹരജി നല്‍കുന്നത്.

http://malayalamnewsdaily.com/sites/default/files/filefield_paths/hadiya_womens_commission.jpg
റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായാണ് എന്‍.ഐ.എ അന്വേഷണവുമായി മുന്നോട്ടു പോയത്. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഷഫിന്‍ ജഹാന് എന്‍.ഐ.എ നോട്ടീസ് അയച്ചിരുന്നു.
അപ്രതീക്ഷിതമായി ഹാദിയയെ സന്ദര്‍ശിച്ച കേന്ദ്ര വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ വാര്‍ത്താസമ്മേളനത്തിലാണ് കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന് വ്യക്തമാക്കിയത്.

 

Latest News