Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.പി.ബിക്ക് പത്മവിഭൂഷൺ, ചിത്രക്ക് പത്മഭൂഷൺ

ന്യൂദൽഹി- ഈ വർഷത്തെ പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എസ്.പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ ലഭിച്ചു. ജപ്പാൻ മുൻപ്രധാനമന്ത്രി ഷിൻസോ ആബെ(പബ്ലിക് അഫയേഴ്‌സ്), ഡോ. ബെല്ലെ മൊനാപ്പ ഹെഗ്‌ഡെ(മെഡിസിൻ), നരീന്ദർ സിങ് കപാനി(മരണാനന്തരം-സയൻസ് ആൻഡ് എൻജിനീയറിങ്), ബി.ബി. ലാൽ(ആർക്കിയോളജി), മൗലാന വഹിദുദ്ദീൻ ഖാൻ(സ്പിരിച്വലിസം) എന്നിവരും പദ്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹരായി.

മലയാളികളുടെ വാനമ്പാടി കെ.എസ്.ചിത്ര ഉൾപ്പെടെ 10 പേരാണ് ഇത്തവണ പദ്മഭൂഷൺ പുരസ്‌കാരത്തിന് അർഹരായത്. തരുൺ ഗൊഗോയ്(പബ്ലിക് അഫയേഴ്‌സ്)ക്കും രാം വിലാസ് പസ്വാൻ(പബ്ലിക് അഫയേഴ്‌സ്) കാൽബേ സാദിഖ്, കേശുഭായ് പട്ടേലിനും(പബ്ലിക് അഫയേഴ്‌സ്) മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ പ്രഖ്യാപിച്ചു. 
ചന്ദ്രശേഖർ കംബറ(ലിറ്ററേച്ചർ ആൻഡ് എജ്യുക്കേഷൻ), സുമിത്ര മഹാജൻ(പബ്ലിക് അഫയേഴ്‌സ്), നൃപേന്ദ്ര മിശ്ര(സിവിൽ സർവീസ്), രജനികാന്ത് ദേവിദാസ് ഷ്‌റോഫ്(ട്രേഡ് ആൻഡ് ഇൻഡസ്ട്രി), തർലോചൻ സിങ്(പബ്ലിക് അഫയേഴ്‌സ്) എന്നിവരാണ് പദ്മ ഭൂഷൺ പുരസ്‌കാരത്തിന് അർഹരായ മറ്റുള്ളവർ.

ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, കായിക പരിശീലകൻ മാധവൻ നമ്പ്യാർ, എഴുത്തുകാരൻ ബാലൻ പൂതേരി, തോൽപാവക്കൂത്ത് കലാകാരൻ കെ.കെ. രാമചന്ദ്ര പുലവർ തുടങ്ങി 102 പേർ പദ്മശ്രീ പുരസ്‌കാരത്തിനും അർഹരായി.
 

 

Latest News