ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് സാക്ഷ്യം വഹിച്ചു; അഭിമാനത്തോടെ കേന്ദ്രമന്ത്രി

ന്യൂദല്‍ഹി- 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതോടെ ചരിത്രപരമായ തെറ്റാണ് തിരുത്തപ്പെട്ടതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍.
രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1992 ഡിസംബര്‍ ആറിന് നിര്‍മിച്ച ചരിത്രത്തിനു സക്ഷ്യം വഹിക്കാന്‍ ഞാനുമുണ്ടായിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്ന ഞാന്‍ ലക്ഷക്കണക്കിന കര്‍സേവകരോടൊപ്പമാണ് അയോധ്യയിലെത്തിയത്. രാത്രി കമ്പൗണ്ടില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൂന്ന് മിനാരങ്ങള്‍ കാണാന്‍ പറ്റിയിരുന്നു. അടുത്ത ദിവസം ചരിത്ര തെറ്റ് തിരുത്തിയതാണ് രാജ്യം കണ്ടത്- ജാവഡേക്കര്‍ പറഞ്ഞു.

 

Latest News