മൊഡേന കോവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാന്‍ ടാറ്റ ശ്രമം

മുംബൈ- യുഎസ് മരുന്നു കമ്പനിയായ മൊഡേന വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് ഇന്ത്യയിലെത്തിക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമങ്ങള്‍ നടത്തുന്നതായി  ഇക്കണൊമിക് ടൈംസ് റിപോര്‍ട്ട്. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ഹെല്‍ത്ത്‌കെയര്‍ സംരഭമായ ടാറ്റ മെഡിക്കല്‍ ആന്റ് ഡയഗ്നോസ്റ്റിക്‌സ് ആണ് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ചുമായി ചേര്‍ന്ന് ഇന്ത്യയില്‍ മൊഡേന വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള ശ്രമം നടത്തുന്നത്. ഇതു സംബന്ധിച്ച് മൊഡേനയും ടാറ്റയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

സാധാരണ ഫ്രിഡ്ജ് താപനിലയില്‍ സൂക്ഷിക്കാവുന്ന വാക്‌സിനാണ് ഇതും. ഇന്ത്യ പോലുള്ള കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങളുടെ അപര്യാപ്ത നേരിടുന്ന അവികസിത രാജ്യങ്ങള്‍ക്ക് വേഗം കൈകാര്യം ചെയ്യാവുന്നതുമാണിത്. യൂറോപ്പിലും യുഎസ്, സൗദി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലും ഉപയോഗത്തിന് അനുമതി ലഭിച്ച മൊഡേന വാക്‌സിന്‍ 94.1 ശതമാനം ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. ഇതു സ്വീകരിച്ചവര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങളും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.
 

Latest News