കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയിൽ

ബംഗളൂരു- കന്നഡ നടി ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ് ഉച്ചക്ക് ശേഷമാണ് ഇവരെ മരിച് നിലയിൽ കണ്ടെത്തിയത്. വിഷാദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു മരണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഇവർ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ബിഗ് ബോസ് കന്നഡയുടെ മൂന്നാം സീസണിലാണ് ജയശ്രീ പ്രശസ്തയായത്. 
 

Latest News