Sorry, you need to enable JavaScript to visit this website.
Monday , March   08, 2021
Monday , March   08, 2021

'ഓർമ്മത്തണലിൽ' കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

കോഴിക്കോട് - വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം പ്ലസ് ടു (കൊമേഴ്‌സ്) 2003-2005 ബാച്ചിന്റെ 'ഓർമ്മത്തണലിൽ' എന്ന കൂട്ടായ്മക്ക് പുതിയ സാരഥികൾ. ജസീൽ കുറ്റിച്ചിറ (പ്രസിഡന്റ്), ഷാഹുൽ (സെക്രട്ടറി) റിയാസ് (ട്രഷറർ), ഫാസിൽ ടി.പി, നൗഷാദ് അലി (വൈ:പ്രസിഡന്റ്)  ജംഷാദ്, മനാഫ് (ജോ;സെക്രട്ടറി) രമ്യ, ജേഷ്മ, ജഷീർ, റംസീന, ഫസീല (എക്‌സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു. 
സ്‌കൂൾ കൂട്ടായ്മയിലൂടെ ഒരുമിച്ചു കൂടുക, സന്തോഷം പങ്കിടുക എന്നതിലുപരി നമുക്ക് ചുറ്റുമുള്ള അർഹരായവർക്കും കൂട്ടായ്മയിലെ തന്നെയുള്ള ആളുകൾക്കും വേണ്ട സഹായങ്ങൾ നൽകാനും, അസുഖം മൂലമോ അപകടങ്ങൾ മൂലമോ വരുന്ന പ്രയാസങ്ങളിൽ താങ്ങായി നിൽക്കുക എന്നതുമാണ് ഈ കൂട്ടായ്മയുടെ ലഷ്യമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷം സ്‌കൂളിൽ ഒത്തുകൂടുകയും പ്രധാനാധ്യകനായ ഉമ്മർ, അധ്യാപകരായ റഷീദ, ലീലാമ്മ, സതീഷ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഡിസംബറിൽ സൂമിലൂടെയും പൂർവവിധ്യാർഥികൾ ഒത്തുകൂടിയിരുന്നു. ഇതുപോലുള്ള ഒരുപാട് കൂട്ടായ്മകൾ ഉണ്ടെന്നും പ്രചോദനം ഉൾക്കൊണ്ട് അവരും മുന്നോട്ട് വരണമെന്ന് ഭാരവാഹികൾ പറഞ്ഞു.
 

Latest News