എം.വി ജയരാജന്റെ നില ഗുരുതരം, വിദഗ്ധ ഡോക്ടർമാർ ഉടനെത്തും

കണ്ണൂർ- സി.പി.എം നേതാവ് എം.വി ജയരാജന്റെ നില ഗുരുതരം. കോവിഡ് ബാധിച്ച് ജയരാജൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത ന്യൂമോണിയയും പ്രമേഹവുമാണ് ജയരാജന്റെ നില വഷളാക്കിയത്. ഒരാഴ്ച മുമ്പാണ് ജയരാജന് കോവിഡ് ബാധിച്ചത്. ജയരാജന്റെ ആരോഗ്യനില പരിശോധിക്കാൻ തിരുവനന്തപുരത്ത്‌നിന്ന് വിദഗ്ധ ഡോക്ടർമാർ ഉടൻ കണ്ണൂരിലെത്തും. മന്ത്രി കെ.കെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ സന്ദര്‍ശിച്ചു.
 

Latest News