മുഖ്യമന്ത്രിയുടെ ചടങ്ങിൽ ക്ഷണിക്കാതെ എത്തി, കെ.പി.സി.സി അംഗം അറസ്റ്റിൽ

ഇടുക്കി- മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണിക്കാതെ എത്തിയ കെ.പി.സി.സി അംഗത്തെ അറസ്റ്റ് ചെയ്തു. കേരള പര്യടനത്തിന്റെ ഭാഗമായി തൊടുപുഴയിലെ സ്വകാര്യ റിസോർട്ടിലെത്തിയ മുഖ്യമന്ത്രിയെ കാണാനെത്തിയ കെ.പി.സി.സി അംഗം സി.പി മാത്യുവാണ് അറസ്റ്റിലായത്. ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ചടങ്ങിൽ പ്രവേശനമുണ്ടായിരുന്നത്. ഇതിനിടെ കെ.പി.സി.സി അംഗമെത്തി മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചു. ഉടൻ പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
 

Latest News