ഗണേഷ്‌കുമാര്‍ പരാജയമെന്ന് സി.പി.ഐ 

കൊല്ലം-കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.യ്‌ക്കെതിരേ പരസ്യവിമര്‍ശനവുമായി സി.പി.ഐ. പത്തനാപുരം മാര്‍ക്കറ്റ് ജങ്ഷനില്‍ നടത്തിയ സമരസായാഹ്നം പരിപാടിയിലാണ് നേതാക്കള്‍ എം.എല്‍.എ.യ്‌ക്കെതിരേ ആഞ്ഞടിച്ചത്.
താലൂക്കാശുപത്രി യാഥാര്‍ഥ്യമാക്കുക, കൈവശഭൂമിക്ക് പട്ടയം നല്‍കുക, പത്തനാപുരം മാര്‍ക്കറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. എല്‍.ഡി.എഫ്. എം.എല്‍.എ.ആയ ഗണേഷിന്റെ പല നിലപാടുകളും വികസനകാര്യത്തില്‍ തിരിച്ചടിയായെന്നും സാധാരണക്കാര്‍ക്കിടയില്‍ മുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നു. താലൂക്കാശുപത്രി വിഷയത്തില്‍ എം.എല്‍.എ.യുടെ പിടിവാശിയാണ് കാര്യങ്ങള്‍ എങ്ങുമെത്താതിരിക്കാനുള്ള കാരണമെന്ന് നേതാക്കള്‍ പറഞ്ഞു.
 

Latest News