Sorry, you need to enable JavaScript to visit this website.

മത്സരിക്കണമോയെന്ന് ജനം തീരുമാനിക്കട്ടെ -ഫിറോസ് കുന്നംപറമ്പില്‍ 

കോഴിക്കോട്- നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ ഫിറോസ് ചെറുപ്പം മുതല്‍  യുഡിഎഫ് അനുഭാവിയാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ സീറ്റ് പിടിക്കാന്‍ ഫിറോസ് മത്സരിക്കുമെന്ന് പ്രചാരണമുണ്ട്. അതേസമയം ഇക്കാര്യത്തില്‍ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് ഫിറോസ് പറഞ്ഞു.  ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും പ്രതികരിച്ചിട്ടില്ല.
 

Latest News