Sorry, you need to enable JavaScript to visit this website.

പതിനാറ് ലക്ഷത്തിലേറെ  ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  കോവിഡ് 19 വാക്‌സിന്‍ നല്‍കി

ന്യൂദല്‍ഹി-ഇന്ത്യയില്‍  ഇതുവരെ പതിനാറ് ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസം വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷന്‍ ഡ്രൈവിന് തുടക്കം കുറിച്ചത്. താത്ക്കാലിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ ദിവസം വൈകിട്ട് ഏഴര വരെ അഞ്ച് സംസ്ഥാനങ്ങളിലായി 31,466 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഹരിയാന (907), കര്‍ണാടക (2472), പഞ്ചാബ് (1007), രാജസ്ഥാന്‍ (24,586), തമിഴ്‌നാട് (2494) എന്നിങ്ങനെയാണ് കണക്കുകള്‍. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ വാക്‌സിനുകള്‍ നല്‍കിയ സംസ്ഥാനം കര്‍ണാടകയാണ്. ഒഡീഷയും ആന്ധ്രാപ്രദേശും ആണ് അടുത്ത രണ്ട് സ്ഥാനങ്ങളില്‍.ചിലയിടങ്ങളില്‍ വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ചും ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസം പകരുന്നത്. 
 

Tags

Latest News