കൊച്ചി-ലഹരി ഉപയോഗിച്ചത് വീടുകളില്‍ അറിയിച്ചതിന് കളമശ്ശേരിയില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ ആത്മഹത്യ ചെയ്തു. കളമശ്ശേരി ഗ്ലാസ് കോളനി കാട്ടുപറമ്പില്‍ നിഖില്‍ പോള്‍ (17) ആണ് മരിച്ചത്. തുങ്ങിയ നിലയില്‍ കണ്ടെത്തിയ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസില്‍ ഇന്നു ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് സംഭവം.
17 കാരനെ മര്‍ദിച്ച സംഘത്തില്‍ അക്രമികളുടെ സംഘത്തില്‍ പ്രായപൂര്‍ത്തിയായ ഒരാളും ബാക്കിയെല്ലാവരും 18 വയസില്‍ താഴെയുള്ളവരുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി വിട്ടയക്കുകയായിരുന്നു. സംഘത്തിലെ മുതിര്‍ന്ന പ്രതി അഖില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടുകയും ചെയ്തു.
വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് മരിച്ച നിഖില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു.
കളമശേരിയില്‍ ഗ്ലാസ് ഫാക്ടറി കോളനിക്കു സമീപമാണ് 17കാരന് കഴിഞ്ഞ വ്യാഴാഴ്ച മര്‍ദനമേറ്റത്. കുട്ടി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും അക്രമി സംഘങ്ങളില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
ആള്‍ത്താമസമില്ലാത്ത വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ഇവര്‍ നല്‍കിയ ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാതിരുന്നപ്പോള്‍ വായില്‍ കുത്തിത്തിരുകുകയും ചെയ്തു. അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിക്കുന്നതും മെറ്റലില്‍ മുട്ടുകുത്തി ഇരുത്തി മര്‍ദിക്കുന്നതുമെല്ലാം വിഡിയോയിലുണ്ടായിരുന്നു. പുറത്തു വന്നിരുന്നു.
മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ 17കാരന്‍ ആശുപത്രി വിട്ടെങ്കിലും എഴുന്നേറ്റു നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലാണ്.






