Sorry, you need to enable JavaScript to visit this website.

മസ്ജിദുല്‍ അഖ്‌സ സമുച്ചയത്തില്‍ അറ്റകുറ്റപ്പണികള്‍ തടഞ്ഞ് ഇസ്രായില്‍ പോലീസ്

ജറൂസലം- മസ്ജിദുല്‍ അഖ്‌സ സമുച്ചയത്തില്‍ എല്ലാവിധ അറ്റകുറ്റപ്പണികളും ഇസ്രായില്‍ പോലീസ് തടഞ്ഞു. ബാബുര്‍റഹ്മ പള്ളിയുടെ സീലിംഗ് പുതുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.

ഡോം ഓഫ് ദി റോക്കിലെ പുതുക്കല്‍ ജോലികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പോലീസ് തടഞ്ഞു. ഇസ്ലാമിക് വഖഫാണ് ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
ഡോം ഓഫ് ദി റോക്കില്‍ അടിയന്തിര വൈദ്യുത ജോലികളും തടഞ്ഞതായി നവീകരണത്തിന്റെ ചുമതലയുള്ള വഖഫ് എഞ്ചിനീയര്‍ ബസ്സം ഹല്ലക്ക് പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള പുതുക്കലിനും അറ്റകുറ്റപ്പണികള്‍ക്കും മുന്‍കൂട്ടി അനുമതി നേടണമെന്നാണ് ഇസ്രായില്‍ നിലപാട്.  
ബാബുറഹ്മ പള്ളിയിലെ ചോര്‍ച്ച തടയുന്നതിനാണ് ഫലസ്തീന മേല്‍ക്കൂരയില്‍ കയറിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മസ്ജിദുല്‍ അഖ്‌സാ  സമുച്ചയത്തിലെ  അറ്റകുറ്റപ്പണികള്‍ ഇസ്ലാമിക് വഖഫിന്റെ അവകാശമാണെന്നും ഇസ്രായില്‍ പോലീസിന് ഇടപെടാന്‍ അവകാശമില്ലെന്നും അല്‍അഖ്‌സാ പള്ളി ഡയറക്ടര്‍ ശൈഖ് ഒമര്‍ കിസ്വാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. .

 

 

Latest News