Sorry, you need to enable JavaScript to visit this website.

റിയാദിനുനേരെ നടന്ന വ്യോമാക്രമണത്തെ അപലിപിച്ച് അമേരിക്ക; കണക്ക് പറയേണ്ടിവരും

ചിക്കാഗോ- സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ശനിയാഴ്ച നടന്ന വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക. രാജ്യത്തിന്റെ സ്ഥിരതയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കണക്ക് പറയേണ്ടിവരുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

റിയാദ് ലക്ഷ്യമിട്ട് ശനിയാഴ്ച നടന്ന ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം വിഫലമാക്കിയിരുന്നു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണ നീക്കം.
സിവിലിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന്  യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ദുര്‍ബലപ്പെടുത്തുന്നതുമാണ്.  

യെമനില്‍ യുദ്ധം അവസാനിപ്പിക്കുന്നതുള്‍പ്പെടെ മേഖലയിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിന് നയതന്ത്ര ശ്രമങ്ങള്‍ തുടരുമ്പോള്‍ ഞങ്ങളുടെ പങ്കാളിയായ സൗദി അറേബ്യയെ സംരക്ഷിക്കാനും സ്ഥിരതയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരെ പിടികൂടാനും സഹായിക്കുമെന്ന് പ്രസ്താവനയില്‍ തുടര്‍ന്നു.

 

Latest News