വസ്ത്രം അഴിക്കാതെ മാറിടത്തില്‍ തടവിയത് പോക്‌സോ കുറ്റമല്ലെന്ന് ഹൈക്കോടതി, ശിക്ഷ ഇളവ് ചെയ്തു

മുംബൈ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വസ്ത്രത്തിനു മുകളില്‍ മാറിടം തടവിയത് പോസ്‌കോ പ്രകാരം ശിക്ഷിക്കാവുന്ന ലൈംഗികാതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിധിച്ചു.

ലൈംഗിക ബന്ധത്തിനുള്ള ഉദ്ദേശത്തോടെ തൊലികള്‍ തമ്മില്‍ സ്പര്‍ശിച്ചാല്‍ മാത്രമേ പോസ്‌കോ പ്രകാരമുള്ള ലൈംഗിക കുറ്റമാകൂയെന്ന് ജസ്റ്റിസ് പുഷ്പ ഗനേഡിവില ഉത്തരവില്‍ പറഞ്ഞു.

13 കരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ സെഷന്‍സ് കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ച 39 കാരന്റെ ശിക്ഷ ഹൈക്കോടതി ഒരു വര്‍ഷമായി കുറച്ചു.

2016 ഡിസംബറില്‍ എന്തോ കഴിക്കാന്‍ നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്ന പ്രതി സതീഷ് അവളുടെ മാറിടത്തില്‍ തടവുകയും വസ്ത്രം അഴിച്ചു മാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു കേസ്.

വസ്ത്രം അഴിച്ചുമാറ്റാത്തതിനാല്‍ പോക്‌സോക്ക് കീഴില്‍ വരില്ലെന്നും ഐ.പി.സി സെക്ഷന്‍ 354 പ്രാകരമുള്ള കുറ്റമാണെന്നുമാണ് ജസ്റ്റിസ് പുഷ്പ വ്യക്തമാക്കിയത്.
പോക്‌സോ പ്രകാരം മൂന്ന് വര്‍ഷവും 354പ്രകാരം ഒരു വര്‍ഷവുമാണ് കുറഞ്ഞ ശിക്ഷ.
പോക്‌സോ ചുമത്തണമെങ്കില്‍ വ്യക്തമായ തെളിവും ഗുരുതരമായ ആരോപണങ്ങളും വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

 

Latest News