ന്യൂദൽഹി- ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും പ്രചരിപ്പിച്ച ഒരു കഥ പോലും തെളിയിക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാറിലെ നീക്കം സംസ്ഥാന സർക്കാറിന് വൻ തിരിച്ചടിയുണ്ടാക്കുമെന്നും ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകി. ജനങ്ങളെ കബളിപ്പിക്കാനാകില്ല. സത്യമേത് എന്ന് കേരളത്തിലെ ജനം തിരിച്ചറിയും. സോളാർ കേസിൽ എന്തുകൊണ്ടാണ് സർക്കാർ അപ്പീൽ പോയില്ലെന്നും പിണറായി ചോദിച്ചു. ജാള്യത മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേസിന് പിന്നിൽ കളിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. എന്റെ നാവിൽനിന്ന് ആ പേര് പറയില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഞങ്ങൾക്ക് സി.ബി.ഐ പേടിയില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.