മലപ്പുറം- കീഴാറ്റൂര്‍ കണ്യാലയിലെ കൊളക്കംപാറ സലാഹുദ്ദീന് (45) നിര്യാതനായി. കോഴിക്കോട് ഇഖ്റഅ് ആശുപത്രിയിലായിരുന്നു മരണം. അവധിക്കെത്തിയ ഇദ്ദേഹം സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് അസുഖ ബാധിതനായി മരിച്ചത്.
കെ.എം.സി.സി ഹഖല്‍ കമ്മിറ്റി ഭാരവാഹിയായിരുന്നു.
മുഹമ്മദലി ഹാജിയുടെ മകനാണ്. പൂന്താവനത്തെ തോളൂര്‍ മറിയയാണ് മാതാവ്.
ഭാര്യ- കിഴിശ്ശേരി സുഹറ. മക്കള്‍-മിന്‍ഷ, ഫാരിസ്,ആദില്‍.






