ശ്രീകൃഷ്ണനെ കാണാന്‍ മഥുരയില്‍ താമസമാക്കിയ റഷ്യക്കാരി ജീവനൊടുക്കി

ലഖ്‌നൗ- ശ്രീകൃഷ്ണ ഭഗവാനെ കാണാന്‍ കൊതിച്ച് മഥുരയിലെ വൃന്ദാവനില്‍ താമസിച്ചിരുന്ന റഷ്യക്കാരി ആത്മഹത്യ ചെയ്തു.

ആറു നില കെട്ടിടത്തില്‍നിന്ന് ചാടിയാണ് തത്യാന ഹെമലോവിസ്‌ക്യ മരിച്ചതെന്ന് പോലീസ് പറഞ്ഞു. റഷ്യയിലെ റോസ്‌റ്റോവ് നഗരത്തില്‍നിന്നുള്ള ഇവര്‍ വൃന്ദാവനിലെ റഷ്യന്‍ ബില്‍ഡിംഗ് എന്നറിയപ്പെടുന്ന കെട്ടിടത്തിലെ മുറിയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ തനിച്ച് താമസിച്ചിരുന്നത്.

സ്വപ്‌നത്തില്‍ കൃഷ്ണനെ ദര്‍ശിക്കാറുള്ള തത്യാന കൃഷ്ണ ഭഗവാനെ കാണാനാണ് ഇവിടെ തന്നെ താമസിച്ചിരുന്നതെന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ച പോലീസ് ദല്‍ഹിയിലെ റഷ്യന്‍ എംബസിയെ വിവരം അറിയിച്ചു.

 

Latest News