ബംഗളൂരു- ഫസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് (എഫ്ഡിഎ) പരീക്ഷാ ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.
കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കെപിഎസ് സി) പരീക്ഷ ഞായറാഴ്ച നടക്കാനിരിക്കെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തല്‍ എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. 24 ലക്ഷം രൂപയും ചോദ്യപേപ്പറും സഹിതമാണ് ഇവര്‍ പിടിയിലായത്.
ചോര്‍ന്ന ചോദ്യപേപ്പറുകള്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് വില്‍പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ചോര്‍ച്ച പുറത്തുവന്നതിനെ തുടര്‍ന്ന് കെപിഎസ്‌സി എഫ്ഡിഎ പരീക്ഷ മാറ്റിവെച്ചു.
കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സസ്‌പെന്‍ഡ് ചെയ്യുക മാത്രമല്ല, അവരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാനും തയ്യാറാണെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി പറഞ്ഞ കൂടുതല്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.
ചോദ്യപേപ്പറുകള്‍ ചോര്‍ത്തുന്നത് മാപ്പര്‍ഹിക്കാത്ത നടപടിയാണെന്നും യെദ്യൂരപ്പ പറഞ്ഞു. റാക്കറ്റിനു നേതൃത്വം നല്‍കിയ രാച്ചപ്പയും ചന്ദ്രുവും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണര്‍ (െ്രെകം) സന്ദീപ് പാട്ടീല്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ആറ് പേരെ ശനിയാഴ്ചയും എട്ട് പേരെ ഞായറാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്.






