ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ നീട്ടി

ലണ്ടന്‍- ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ നീട്ടി. ജൂലൈ 17 വരെയാണ് നീട്ടിയത്. രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പബ്ബുകള്‍, റസ്റ്ററന്റുകള്‍, ഷോപ്പുകള്‍, പൊതു ഇടങ്ങള്‍ എന്നിവ അടയ്ക്കാന്‍ കൗണ്‍സിലുകള്‍ക്ക് അധികാരം നല്‍കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് ബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ കുറഞ്ഞത് പത്തു ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദേശിച്ചു. 
 

 

Latest News