Sorry, you need to enable JavaScript to visit this website.

നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ വേണമെന്ന് എൽ.ജെ.ഡി, ആലോചിക്കാൻ പോലുമാകില്ലെന്ന് സി.പി.എം

തിരുവനന്തപുരം- അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ വേണമന്ന് എൽ.ജെ.ഡി. വിട്ടുവീഴ്ച വേണമെന്ന് സി.പി.എം. ഇത്രയും സീറ്റുകൾ നൽകുന്നത് ആലോചിക്കാൻ പോലുമാകില്ലെന്ന് സി.പി.എം വ്യക്തമാക്കി. 2016-ൽ യു.ഡി.എഫിൽ ഏഴ് സീറ്റുകളിൽ എൽ.ജെ.ഡി മത്സരിച്ചിരുന്നു. ഇക്കുറിയും ഏഴ് സീറ്റ് വേണമെന്നാണ് എൽ.ജെ.ഡിയുടെ ആവശ്യം. കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി ഏഴ് സീറ്റുകളിലാണ് എൽ.ജെ.ഡി മത്സരിച്ചത്. ഈ സീറ്റുകളാണ് എൽ.ജെ.ഡി ഇക്കുറിയും ആവശ്യപ്പെടുന്നത്.
 

Latest News