Sorry, you need to enable JavaScript to visit this website.

എറണാകുളത്ത് വേണാട് എക്‌സ്പ്രസിന്റെ  എന്‍ജിന്‍ വേര്‍പെട്ടു, ഒഴിവായത് വന്‍ ദുരന്തം 

കൊച്ചി- ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു. ഇന്ന് രാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. എഞ്ചിനും ബോഗിയും തമ്മില്‍ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് 45 മിനുട്ടോളം വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.


 

Latest News