Sorry, you need to enable JavaScript to visit this website.

കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി 

കണ്ണൂർ- കുളിമുറിയിൽ ഒളിഞ്ഞു നോക്കി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. അഴീക്കോട് ചെമ്മരശേരി പാറയിലെ മീത്തിൽ പീടികയിലെ നഷീറി (25) നെയാണ് വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യുവതിയായ വീട്ടമ്മ കുളിക്കാൻ പോകുന്നതുവരെ ഇയാൾ വീട്ടുപരിസരത്ത് ഒളിച്ചിരിക്കുകയും വീട്ടമ്മ കുളിക്കാൻ കയറുമ്പോൾ കുളിമുറിയുടെ പിറകിൽ പിടിച്ചു കയറി ദൃശ്യംചിത്രീകരിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും പുറത്തിറങ്ങി യുവാവിനെ പിടികൂടുകയായിരുന്നു.
 

Latest News