Sorry, you need to enable JavaScript to visit this website.

വിദ്വേഷവും നാസ്തികതയും വെടിയാന്‍ ജമാഅത്ത് കാമ്പയിന്‍

ജല്‍ന- സമാധാനവും മാനവികതയും പ്രചരിപ്പിക്കാന്‍ മഹാരാഷ്ട്രയില്‍ ജമാഅത്തെ ഇസ്്‌ലാമി പത്ത് ദിവസത്തെ കാമ്പയിന്‍ ആരംഭിച്ചു. വിദ്വേഷവും ഭൗതികവാദവും നാസ്തികതയും വെടിയാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നതാണ് ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് എന്ന കാമ്പയിന്‍.

ധ്രുവീകരണം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന ഇക്കാലത്ത് ഈ കാമ്പയിന്‍ ഏറെ പ്രസക്തമാണെന്ന് ജമാഅത്ത് കോ ഓര്‍ഡിനേറ്റര്‍ നൗഷാദ് ഉസ്്മാന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

കോവിഡ് മഹാമാരി ജനങ്ങളെ ആത്മീയതയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ അജ്ഞതയുടെ ഇരുട്ടില്‍നിന്ന് രക്ഷപ്പെടുത്തുക, വിദ്വേഷവും നാസ്തികതയും വെടിയാന്‍ പ്രേരിപ്പിക്കുക, അറിവിന്റെ പ്രകാശത്തിലേക്കും പരസ്പര ധാരണയിലേക്കും നയിക്കുക തുടങ്ങിയവയാണ് ദശദിന കാമ്പയിന്റെ ലക്ഷ്യം.

പ്രിന്റ്, ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങള്‍ വഴി സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളില്‍ സന്ദേശം എത്തിക്കുമെന്നും സാധ്യമാകുന്ന വ്യക്തി സമ്പര്‍ക്കം നടത്തുമെന്നും നൗഷാദ് ഉസ്മാന്‍ പറഞ്ഞു.

 

Latest News