ക്രൈസ്തവരുടെ ആശങ്ക അകറ്റും -കെ.പി.എ മജീദ് 

തിരുവനന്തപുരം- മുസ്‌ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റ് ചോദിക്കാന്‍ അര്‍ഹതയുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. താന്‍ മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയും. രണ്ട് സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകാന്‍ പ്രയാസമാണ്. കേസ് നേരിടുന്ന മൂന്ന് എംഎല്‍എമാര്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനിക്കുകയുള്ളു. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്കയകറ്റാന്‍ ലീഗ് ശ്രമിച്ചുവരികയാണെന്നും കെപിഎ മജീദ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Latest News