ബി.ജെ.പിയുടെ ഓഫര്‍ വെളിപ്പെടുത്തി എന്‍.സി.പി നേതാവ്; തമാശയെന്ന് ബി.ജെ.പി

പൂനെ- ബി.ജെ.പി മഹാരാഷ്ട്രയില്‍ അധികാരത്തിലിരുന്നപ്പോള്‍ തനിക്ക് പാര്‍ട്ടി മാറാന്‍ ഓഫര്‍ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി എന്‍.സി.പി നേതാവ് ശശികാന്ത് ഷിന്‍ഡെ.

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിപദവിയടക്കമുള്ള ഓഫറുകള്‍ പാര്‍ട്ടി നേതാവ് ശരദ് പവാറിനോടുള്ള കൂറു കാരണമാണ് തള്ളിക്കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഷിന്‍ഡെ തമാശ പറയുന്നുവെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.


പാര്‍ട്ടി മാറിയാല്‍ ഉപതരഞ്ഞെടുപ്പില്‍ വിജിയിപ്പിക്കുമെന്നും മന്ത്രിയാക്കുമെന്നും ബി.ജെ.പി ഉറപ്പു നല്‍കിയിരുന്നു. 2019 ല്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ സത്താറയിലെ കൊറെഗാവില്‍ ശിവസേസന സ്ഥാനാര്‍ഥിയോട് ഷിന്‍ഡെ തോറ്റിരുന്നു.

വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ 100 കോടി ചെലവാക്കേണ്ടി വന്നാല്‍ അതു ചെയ്യുമെന്നും ബി.ജെ.പി നേതാക്കള്‍ വഴി ഫഡ്‌നാവിസ് ആവര്‍ത്തിച്ച് അറിയിച്ചിരുന്നുവെന്നും ഷിന്‍ഡെ വെളിപ്പെടുത്തി.

 

Latest News