ഇ-മെയിലില്‍നിന്ന് നഗ്നഫോട്ടോകള്‍ ചോര്‍ത്തി; ഹാക്കര്‍മാര്‍ ചോദിക്കുന്നത് പത്ത് കോടി

ഗാസിയാബാദ്- ഇ-മെയിലില്‍നിന്ന് നഗ്നചിത്രങ്ങളും കുടുംബ വിവരങ്ങളും ചോര്‍ത്തിയ ഹാക്കര്‍മാരുടെ സംഘം ആവശ്യപ്പെടുന്നത് പത്ത് കോടി രൂപ.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വസുന്ധര കോളനിയില്‍ താമസിക്കുന്ന രാജീവ് കുമാര്‍ എന്നയാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി.

പണം നല്‍കിയില്ലെങ്കില്‍ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുമെന്നാണ് ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതെന്നും കുടുംബത്തെ അവര്‍ പിന്തുടരുകയാണെന്നുമാണ് രാജീവ് കുമാര്‍ പരാതി നല്‍കിയത്.

സൈബര്‍ സെല്‍ അന്വേഷിച്ചുവരികയാണെന്നും ഹാക്കര്‍മാരെ പിടികൂടാനാകുമെന്നും ഡെപ്യൂട്ടി സൂപ്രണ്ട് അന്‍ഷു ജെയിന്‍ പറഞ്ഞു.

 

Latest News