Sorry, you need to enable JavaScript to visit this website.

ആസിഫ് അൻസാരി യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ്

മലപ്പുറം- മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റായി ദൽഹി സ്വദേശിയായ ആസിഫ് അൻസാരിയെ നിയമിച്ചതായി മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ അറിയിച്ചു. പ്രസിഡന്റായിരുന്ന സാബിർ എസ്. ഗഫാർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. നിലവിൽ ആസിഫ് അൻസാരി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ്. അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ യൂത്ത് ലീഗിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാബിർ അൻസാരിക്ക് നിർദേശം നൽകിയതായി പ്രൊഫ. ഖാദർ മൊയ്തീൻ ചെന്നൈയിൽ പ്രസ്താവനയിൽ അറിയിച്ചു. 

 

Tags

Latest News