ബൈഡന്റെ കുടിയേറ്റ നയത്തിന് പ്രശംസയുമായി ഐ.ടി വമ്പന്‍മാര്‍

വാഷിംഗ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐ.ടി വമ്പന്മാരായ ഗൂഗിളും ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് പുത്തന്‍ ഉണര്‍വിനു കാരണമാകുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മികച്ച പ്രതിഭകള്‍ യു.എസിലേക്കെത്തുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ അന്തസ്സും നീതിബോധവും പ്രതിഫലിക്കുന്ന സമഗ്ര ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളാണ് ബൈഡന്‍ നടപ്പാക്കുന്നതെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു. കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു.

 

Latest News