കോവിഡ് വകഭേദം മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍- രാജ്യത്ത് കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകമായേക്കുമെന്നതിന് പ്രാഥമിക തെളിവുകളുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വളരെ പെട്ടെന്ന് പടരുമെന്നതിന് പുറമേ മരണ നിരക്കുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മരണസംഖ്യയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനില്‍ മുപ്പത്തിയഞ്ച് ലക്ഷം കോവിഡ് ബാധിതരാണ് ഉള്ളത്. പ്രതിദിനം മുപ്പതിനായിരത്തിലധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 1401 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 95,981 ആയി ഉയര്‍ന്നു.

 

Latest News