ഇന്ത്യന്‍ വിദ്യാര്‍ഥിയെ മോഷ്ടാക്കള്‍ വെടിവെച്ചു കൊന്നു

മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ച ധരംപ്രീത് സിംഗ് ജസ്സാര്‍.

പിടിയിലായത് ഇന്ത്യക്കാരന്‍

വാഷിംഗ്ടണ്‍- അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മോഷ്ടാക്കള്‍ വെടിവെച്ച് കൊലപ്പെടുത്തി. മൂന്ന് വര്‍ഷം മുമ്പ് വിദ്യാര്‍ഥി വിസയിലെത്തിയ ധരംപ്രീത് സിംഗ് ജസ്സാറാണ് (21) കൊല്ലപ്പെട്ടത്. ധരംപ്രീത് വൈകിട്ട് ജോലി നോക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ മോഷ്ടാക്കള്‍ ക്യാഷ് കൗണ്ടറിനു പിറകില്‍ ഒളിച്ച യുവാവിനുനേരെ നിറയൊഴിക്കുകയായിരുന്നു.

http://malayalamnewsdaily.com/sites/default/files/filefield_paths/dharampreet_singh_jasser_killing_suspect.jpg

കടയിലെ സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാക്കളിലൊരാള്‍.

സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ ആളാണ് സംഭവം പോലീസില്‍  പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ അത്വാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും മറ്റു പ്രതികളെ ഉടന്‍ പിടി കൂടുമെന്നും പോലീസ് അറിയിച്ചു.

 

 

Latest News