ന്യൂദൽഹി- മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ രാജിവച്ചു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീനാണ് രാജി സമർപ്പിച്ചത്. സാബിർ ഗഫാർ പാർട്ടി വിടുമെന്നാണ് സൂചന. പശ്ചിമബംഗാളിൽ അബ്ബാസ് സിദ്ദീഖി രൂപീകരിക്കുന്ന പാർട്ടിയിൽ സാബിർ ഗഫാർ ചേരും. ബംഗാളിലെ ഫുർഫുറ ഷെരീഫ് നേതാവായ അബ്ബാസ് സിദ്ദീഖി രൂപീകരിക്കുന്ന ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കണം എന്നായിരുന്നു സാബിർ ഗഫാറിന്റെ നിലപാട്. എന്നാൽ സെക്യുലർ ഫ്രണ്ടിന് അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയുമായി സഖ്യമുള്ളതിനാൽ ലീഗ് ഇതിന് സമ്മതിച്ചില്ല.