കേണൽ അൽഖിദൈദി ഹറം സുരക്ഷാ സേനാ മേധാവി

മക്ക - ഹറം സുരക്ഷാ സേനാ മേധാവിയായി കേണൽ യൂസുഫ് ബിൻ സഹ്മി അൽഖിദൈദിയെ നിയമിച്ചു. ഹറം സുരക്ഷാ സേനാ മേധാവിയായി നിയമിതനായ കേണൽ യൂസുഫ് ബിൻ സഹ്മി അൽഖിദൈദിയെ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അനുമോദിച്ചു. വിശുദ്ധ ഹറമിലെത്തുന്ന തീർഥാടകരുടെയും വിശ്വാസികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ ഹറംകാര്യ വകുപ്പും ഹറം സുരക്ഷാ സേനയും നിരന്തരം സഹകരിക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു.

Latest News