മലപ്പുറം- ദേശീയപാത 66ല്‍ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ യമനപ്പ വൈ തലവാര്‍ (35) ആണ് മരിച്ചത്.
അപകടങ്ങള്‍ക്ക് കുപ്രസിദ്ധമാണ് ദേശീയ പാതയിലെ അപകട വളവായ വട്ടപ്പാറ. ചരക്കു വാഹനങ്ങള്‍ കൂടുതലായി അപകടത്തില്‍ പെട്ട ഇവിടെ നിരവധി പേർ മരിച്ചിട്ടുണ്ട്. വളവും ഇറക്കവും കൂടിച്ചേര്‍ന്ന ഇവിടെ അപകട സാധ്യത കുറക്കുന്നതിന് പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിരുന്നുവെങ്കിലും അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പഞ്ചാസാരയുമായി പോകുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവിലെ ഡിവൈഡറില്‍ ഇടിച്ച് വാഹനം താഴ്ച്ചയിലേക്ക് മറിയുമാകയായിരുന്നു. ലോറി പൂര്‍ണമായും തകര്‍ന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഡ്രൈവറെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. . മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലാണ്.






