ഹനുമാന്‍ ചിത്രത്തോടൊപ്പം ഇന്ത്യക്ക് നന്ദി പറഞ്ഞ് ബ്രസീല്‍

റിയോഡി ജനീറോ-  കൊറോണ  വാക്സിന്‍ നല്‍കിയതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബൊല്‍സോനാരോ. ഇന്ത്യയില്‍നിന്ന് ഹനുമാന്‍ ബ്രസീലിലേക്ക് സഞ്ജീവനി ബൂട്ടി എത്തിക്കുന്നതായുള്ള ചിത്രം സഹിതമാണ് ബ്രസീല്‍ പ്രസിഡന്റിന്റെ ട്വീറ്റ്. ആഗോള മഹാമാരിയെ അതിജീവിക്കുന്നതിന് ഇന്ത്യയുടെ പങ്കാളിത്തം ലഭിച്ചതിനും വാക്‌സിന് എത്തിച്ചതിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള കടപ്പാട് ബോല്‍സോനാരോ അറിയിച്ചു.

 

Latest News