Sorry, you need to enable JavaScript to visit this website.

തുറൈഫില്‍ താപനില മൈനസ് മൂന്നു ഡിഗ്രി

റിയാദ് - സൗദിയില്‍ വെള്ളിയാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തുറൈഫില്‍. ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ജിദ്ദയിലും. ഉത്തര സൗദിയിലെ തുറൈഫില്‍ ഇന്നലെ രാവിലെ താപനില മൈനസ് മൂന്നു ഡിഗ്രിയായി കുറഞ്ഞതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്ററോളജി അറിയിച്ചു.
ഖുറയ്യാത്തില്‍ മൈനസ് 1.4 ഡിഗ്രിയും റഫ്ഹയില്‍ മൈനസ് 1.3 ഡിഗ്രിയും അറാറില്‍ മൈനസ് ഒരു ഡിഗ്രിയും അല്‍ജൗഫില്‍ 0.9 ഡിഗ്രിയും തബൂക്കില്‍ 1.1 ഡിഗ്രിയും ഹായിലില്‍ 2.6 ഡിഗ്രിയും അല്‍ഖൈസൂമയിലും അല്‍ഖസീമിലും 3 ഡിഗ്രി വീതവും റിയാദില്‍ 4.5 ഡിഗ്രിയും അല്‍ഹസയില്‍ 6.3 ഡിഗ്രിയും അല്‍ബാഹയില്‍ 7.6 ഡിഗ്രിയും വാദിദവാസിറില്‍ 8 ഡിഗ്രിയും ദമാമില്‍ 8.4 ഡിഗ്രിയും അബഹയില്‍ 8.5 ഡിഗ്രിയും തായിഫില്‍ 9 ഡിഗ്രിയും ഖമീസ് മുശൈത്തിലും നജ്‌റാനിലും 9.3 ഡിഗ്രി വീതവും ബീശയില്‍ 9.5 ഡിഗ്രിയും അല്‍ഉലയില്‍ 9.7 ഡിഗ്രിയും ശറൂറയില്‍ 10 ഡിഗ്രിയും മദീനയില്‍ 11.6 ഡിഗ്രിയും അല്‍വജില്‍ 14.8 ഡിഗ്രിയും യാമ്പുവില്‍ 15 ഡിഗ്രിയും മക്കയില്‍ 20 ഡിഗ്രിയും ജിസാനില്‍ 22.3 ഡിഗ്രിയും ജിദ്ദയില്‍ 22.5 ഡിഗ്രിയുമാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

 

Latest News