Sorry, you need to enable JavaScript to visit this website.

സൗദി ആരോഗ്യ മന്ത്രാലയത്തിൽ വനിത നഴ്സുമാർക്ക് അവസരം; നോർക്ക വഴി അപേക്ഷിക്കാം

തിരുവനന്തപുരം- സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു.

ബി.എസ് സി, എം.എസ് സി, പി.എച്.ഡി (നഴ്സിംഗ്) യോഗ്യതയുo 2 വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ്  അവസരം.

കാർഡിയാക്  ക്രിട്ടക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു [മുതിർന്നവർ] ,എൻ.ഐ.സി.യു, ഐ.സി.സി.യു(കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.  

ഫെബ്രുവരി   1 മുതൽ 10   തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്‍പര്യമുള്ളവർ www.norkaroots.org(http://demo.norkaroots.net/recruitment_2015.aspx)

എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

അവസാന തീയതി  ജനുവരി 28 .

കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം. 18004253939 (ഇന്ത്യയിൽ നിന്ന്) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോൾ  സേവനം)

Latest News