Sorry, you need to enable JavaScript to visit this website.

സി.എ.ജിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി, വിചിത്രമെന്ന് കോൺഗ്രസ്

തിരുവനന്തപുരം- കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമർശിച്ച സി.എ.ജി റിപ്പോർട്ടിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ സി.എ.ജി റിപ്പോർട്ടിലെ 3 പേജുകൾ നിരാകരിക്കണമെന്ന ആവശ്യമുണ്ട്. ഇതാദ്യമായാണ് ഇത്തരമൊരു പ്രമേയം സഭയിലെത്തുന്നതും പാസാക്കുന്നതും. 
സി.എ.ജി റിപ്പോർട്ട് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചെന്നും ബന്ധപ്പെട്ട വകുപ്പിനു നീതി നിഷേധിച്ചെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സി.എ.ജി ഒരു തീരുമാനമെടുക്കുന്നതിനു മുൻപ് ബാധിക്കപ്പെടുന്നവരുടെ വാദം കേൾക്കണമായിരുന്നു.  ഈ റിപ്പോർട്ട് അംഗീകരിച്ചു എന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിചിത്രമായ പ്രമേയമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു.  ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നു സതീശൻ പറഞ്ഞു. സി.എ.ജി റിപ്പോർട്ടിലെ ചില ഖണ്ഡികകൾ നിരാകരിക്കണമെന്നു പറയാനുള്ള അവകാശം നിയമസഭയ്ക്കില്ല. സി.എ.ജി റിപ്പോർട്ട് സഭയിൽ വച്ചാൽ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്കാണ് പോകുന്നത്. കമ്മിറ്റി വകുപ്പുകൾക്കു കത്തയ്ക്കും. സെക്രട്ടറിമാരെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തി തീർപ്പു കൽപ്പിക്കും. കമ്മിറ്റിക്കുള്ള അധികാരം നിയമസഭയ്ക്കില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
 

Latest News